P

പരിസ്ഥിതി  ദിനത്തോടനുബന്ധിച്ഛ് "നല്ല   നാലു വർത്തമാനം " ക്യാമ്പയിനിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ  ശ്രീമതി. കൃഷ്ണകുമാരി നഗരസഭയിൽ വച്ച് നടത്തി.  പരിസ്ഥിതി ദിനചാര പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കൃഷ്ണകുമാരി M R വൃക്ഷ തൈ നട്ട്  ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ ബി. പ്രദീപ്, എസ്. അജയകുമാർ, കെ. മോഹന ദാസ്, ഷിബിന ബഷീർ, സുനി സജു,  എന്നിവർ പങ്കെടുത്തു.

കാമ്പയിൻ്റെ ഭാഗമായി പ്രത്യേക കൗൺസിൽ യോഗം ചേർന്നു, ഖരമാലിന്യ പരിപാലന  ചട്ടം 2026 സംബന്ധിച്ച് കൗൺസിലർമാർക്കായി അവരണം നടത്തി. നഗരസഭാ സെക്രട്ടറി അനിതാ ഇ ബി ക്ലീൻ സിറ്റി മാനേജർ കൃഷ്ണകുമാർ വി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൗൺസിലിൽ വെച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ നടന്നു. നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, സാനിറ്റേഷൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
വരും ദിവസങ്ങളിൽ ക്യാമ്പയിനുമായി ബന്ധപ്പെട്ട കൂടുതൽ പരിപാടികൾ നടക്കും. മാലിന്യസംസ്കരണ സംവിധാനങ്ങളിലേക്കുള്ള സന്ദർശനം, വാർഡുകളിലെ വീടുകൾ തോറുമുള്ള പ്രചരണം എന്നിവ നടക്കും. ജൂൺ 12 വരെയാണ് കാമ്പയിൻ നടത്തപ്പെടുന്നത്.