പന്തളം നഗരസഭയിലെ ചുവടെ ചേര്‍ക്കുന്ന മരങ്ങളുടെ മുറിച്ചിട്ടിരിക്കുന്ന തടികളുടെ ലേലം 27/06/2026-ന് ഉച്ചയ്ക്ക് 2 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വച്ച് പരസ്യമായി ലേലം / ക്വട്ടേഷന്‍ ചെയ്ത് നല്കുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 120/- രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതാണ്. നിരതദ്രവ്യം ഒടുക്കിയ രസീത് ഉള്ളടക്കം ചെയ്ത ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12.30 മുമ്പ് ഹാജരാക്കേണ്ടതാണ്. ലേല ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ലേലം/ക്വട്ടേഷന്‍ നടത്തുന്നതാണ്. ലേലം അംഗീകരിക്കുന്നതിനും, നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ലേലം സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ആര്3 സെക്ഷനില്‍ നിന്നും അറിയാവുന്നതാണ്. നിലവില്‍ ലേലം സംബന്ധിച്ച ബഹു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്..