Update Body
പന്തളം: കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ തദ്ദേശതല ഉദ്ഘാടനവും തൂഫാൻ പതാക ഉയർത്തലും പന്തളം നഗരസഭയിൽ നഗരസഭ അധ്യക്ഷ ശ്രീമതി എം. ആർ. കൃഷ്ണകുമാരി നിർവഹിച്ചു. തുടർന്ന് ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ നഗരസഭ അധ്യക്ഷ ചൊല്ലിക്കൊടുത്തു.

പരിപാടിയിൽ വിവിധ വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി അനിത ഇ. ബി., വിവിധ വകുപ്പു മേധാവികൾ, നഗരസഭ ഉദ്യോഗസ്ഥർ, പന്തളം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തോട്ടക്കോണം അദ്ധ്യാപകർ, SPC വിദ്യാർത്ഥികൾ, കുടുംബശ്രീ CDS ചെയർപേഴ്സൺ, CDS അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ നഗരസഭ അധ്യക്ഷ ഓപ്പറേഷൻ തൂഫാൻ വാരിയർമാർക്ക് തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തു.

തുടർന്ന് പന്തളം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ് ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം, യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിയിൽ നിന്ന് അകറ്റി നിർത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.

ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി തദ്ദേശസ്ഥാപനം, പോലീസ്, വിവിധ വകുപ്പുകൾ, കുടുംബശ്രീ, SPC, ഹരിതകർമ്മ സേന തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും പന്തളം നഗരസഭയിൽ ശക്തമായി തുടരുമെന്ന് നഗരസഭ അറിയിച്ചു.
Update Image
Toofan3
Toofan2
Toofan1