നഗരസഭയിലേക്ക് അലമാരകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Posted on Tuesday, November 7, 2023

പന്തളം നഗരസഭയിലെ ഓഫീസ് ആവശ്യത്തിനായി 4 അലമാരികള്‍ വാങ്ങുന്നതിനായി മത്സര സ്വഭാവമുള്ള മുദ്ര വച്ച ക്വട്ടേഷനുകള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്ഷണിക്കുന്നു. ക്വട്ടേഷനില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 13/11/2023-ന് രാവിലെ 11 മണിക്ക് മുമ്പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതായിരിക്കും. ക്വട്ടേഷന്‍ ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ വ്യവസ്ഥകള്‍ പ്രകാരം ക്വട്ടേഷന്‍ സ്വീകരിക്കുന്നതാണ്. നിലവിലുള്ള ക്വട്ടേഷന്‍ വ്യവസ്ഥകള്‍ ഇതിനും ബാധകമാണ്.