പന്തളം നഗരസഭാ പരിധിയിലുള്ള കച്ചവട / മറ്റിതര (IFTE&OS) ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും 01-02-2020 മുതൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇനി വിവരിക്കുന്നത് പ്രകാരമാണ്.
ലൈസൻസ് പുതുക്കുവാൻ
Step 1: അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ ഓൺലൈനായി https://pandalammunicipality.lsgkerala.gov.in എന്ന വെബ് സൈറ്റിലെ ഡി ആൻറ് ഒ ലൈസൻസ് മെനു വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മറ്റു രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
Step 2: ഓൺലൈൻ അപേക്ഷ, നഗരസഭയിൽ നിന്നും പരിശോധിച്ച് ഫീസ് അടക്കാനുള്ള വിവരം sms വഴി അപേക്ഷകന് ലഭിക്കും.
Step 3: sms ലഭിച്ചയുടൻ , sms ലെ നമ്പർ ഉപയോഗിച്ച് നേരിട്ട് നഗരസഭ ഓഫീസിൽ ഫീസ് അടക്കേണ്ടതാണ്.
Step 4: ഫീസ് അടച്ചതിന് ശേഷം അപേക്ഷകന്റെ ലൈസൻസ് ,നഗരസഭ ഓഫീസിൽ നിന്നും അപ്രൂവ് ചെയ്യുന്നതാണ്.
- Log in to post comments
- 100 views