പന്തളം നഗരസഭ
വസ്തു നികുതി പരിഷ്കരണ അന്തിമ വിജ്ഞാപനം
കേരള സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ (ആര്.ബി) വകുപ്പ് പുറപ്പെടുവിച്ച സ.ഉ (അച്ചടി) നം 26/2023/തസ്വഭവ തീയതി 05/04/2023 പ്രകാരവും പന്തളം നഗരസഭാ കൗണ്‍സിലിന്റെ 24/07/2023-ലെ 1(2)-ാം നമ്പര്‍ തീരുമാനപ്രകാരവും വസ്തുനികുതി നിര്‍ണ്ണയിക്കുന്നതിനായി കെട്ടിടങ്ങളുടെ ഉപയോഗക്രമമനുസരിച്ചും, വിസ്തൃതിയുടെയും, മേഖലകളുടെയും അടിസ്ഥാനത്തിലും നികുതി നിരക്കുകള്‍ നിശ്ചയിച്ച് താല്‍ക്കാലികമായി അംഗീകരിച്ച് 30/07/2023-ാം തീയതിയില്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത കരട് വിജ്ഞാപനത്തിന്മേല് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ആയത് ബോധിപ്പിക്കുന്നതിന് പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ടി നിരക്കുകളും, മേഖലകളും സംബന്ധിച്ച് ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ യാതൊന്നും ഈ ഓഫീസില്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ പന്തളം നഗരസഭാ കൗണ്‍സിലിന്റെ 17/10/2023-ലെ 1(1)-ാം നമ്പര്‍ തീരുമാനപ്രകാരം ടി വസ്തുനികുതി നിരക്കുകളും മേഖലകളും അന്തിമമായി അംഗീകരിച്ച് തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍ 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ താഴെ പട്ടികയില്‍ വിവരിക്കുന്ന പ്രകാരവും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിലും 5 ശതമാനം നിരക്കില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് വരുത്തിയും ഇതിനാല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
- Log in to post comments
- 521 views