1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 233-ാം വകുപ്പും, അതിനു കീഴിലുള്ള ചട്ടങ്ങള്‍, കേരളാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 05/4/2023-ലെ സ.ഉ (അച്ചടി) നം 26/2023 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം പന്തളം നഗരസഭാ കൗണ്‍സിലിന്റെ 24/07/2023-ാം തീയതിയിലെ കൗണ്‍സില്‍ യോഗത്തിന്റെ ക(1)-ാം നമ്പര്‍ തീരുമാനം പ്രകാരം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായിട്ടുള്ള മേഖലാ വിഭജനം, വസ്തു നികുതി നിരക്ക്, റോഡുകള്‍, സേവന ഉപനികുതി എന്നിവയുടെ കരട് വിജ്ഞാപനം നഗരസഭാ വെബ്സൈറ്റിലും, നഗരസഭാ ഓഫീസ് ബോര്‍ഡിലും, ഘടക സ്ഥാപനങ്ങളിലും, നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള വില്ലേജാഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിന്മേല് പൊതുജനങ്ങള്‍ക്ക് ഈ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലം നഗരസഭാ സെക്രട്ടറി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതുമാണ്.
- Log in to post comments
- 161 views