Update Body
പന്തളം നഗരസഭയിലെ ജനകീയാസൂത്രണം 2026-27 പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എസ്.ഒ-450/27 നമ്പര്‍ പ്രൊജക്ടായ അങ്കണവാടിക്ക് ഭൂമി വാങ്ങല്‍ എന്ന പ്രൊജ്ടിന് വേണ്ടി പന്തളം നഗരസഭയിലെ 11-ാം വാര്‍ഡില്‍ അങ്കണവാടിക്ക് അനുയോജ്യമായ ഭൂമി നല്‍കുന്നതിന് താല്‍പ്പര്യമുള്ള ഭൂവുടമകളില്‍ നിന്നും സെന്‍റിന് എത്ര രൂപ എന്ന നിരക്കില്‍ താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. താല്‍പ്പര്യപത്രം 7 ദിവസത്തിനുള്ളില്‍ നഗരസഭയില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.